Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു




മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രാന്‍ഡ് ഓവറോള്‍ നേടി.  മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച  മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു.കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും എച്ച് എസ് -യു പി ഓവറോള്‍ ഒന്നാം സ്ഥാനവും, അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ കരസ്ഥമാക്കി.ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പുന്നത്തുറ സെന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി. 13 ഇനങ്ങളില്‍ മത്സരിച്ച വിദ്യാലയം 11 ഇനങ്ങളില്‍ എ ഗ്രേഡും രണ്ട് ഇനങ്ങളില്‍ ബി ഗ്രേഡും നേടി ആകെ 61 പോയിന്റ് നേടി . വിവിധ കലാമത്സരങ്ങളില്‍ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.  ഇതാദ്യമായി കലോത്സവത്തില്‍ വലിയ നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജര്‍ ഫാ. അനില്‍ കരിപ്പിങ്ങാപ്പറമ്പില്‍, ഹെഡ്മിസ്ട്രസ് കുഞ്ഞുമോള്‍ ആന്റണി , അധ്യാപകര്‍ PTA ഭാരവാഹികള്‍ എന്നിവര്‍ അനുമോദിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍