Breaking...

9/recent/ticker-posts

Header Ads Widget

പാലാ മുനിസിപ്പാലിറ്റിയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം ഞായറാഴ്ചയും, തിങ്കളാഴ്ചയും മുടങ്ങും.



പാലാ മുനിസിപ്പാലിറ്റിയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം ഞായറാഴ്ചയും, തിങ്കളാഴ്ചയും മുടങ്ങും. ജനറല്‍ ആശുപത്രി പുത്തന്‍ പള്ളിക്കുന്ന് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാട്ടര്‍ അതോറിറ്റി ബാക്ക് വാഷിംഗിനു ശേഷം വെള്ളം ഒഴുക്കി വിടുന്ന ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. PWD യുടെ നേതൃത്വത്തില്‍ വെള്ളമൊഴുക്കി വിടുന്ന ഓടയുടെ നവീകരണം നടക്കുന്നതിനാല്‍ ജലശുദ്ധീകരണം മുടങ്ങുന്നതിനാലാണ് രണ്ടു ദിവസം ജലവിതരണം തടസ്സപ്പെടുന്നതെന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു. ജലവിതരണം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ മുന്‍കരുതലായി ജലം ശേഖരിച്ച് സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍