Breaking...

9/recent/ticker-posts

Header Ads Widget

അല്ലാപ്പാറയില്‍ സാമൂഹ്യവിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളി.



പാലാ-വലവൂര്‍ റൂട്ടില്‍ അല്ലാപ്പാറയില്‍ സാമൂഹ്യവിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളി. ശനിയാഴ്ച രാത്രിയാണ്  അല്ലാപ്പാറ മുതല്‍ റോഡിന്റെ ഇരുവശങ്ങളിലും സമീപത്തെ തോട്ടിലുമായി ശുചിമുറി മാലിന്യം തള്ളിയത്. ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് പ്രദേശത്ത് ആദ്യമായല്ലെന്നും മുന്‍പും പലതവണ സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടും ഇത്തരം പ്രവൃത്തികള്‍ തടയുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും  ആക്ഷേപമുയരുന്നു.തോട്ടിലേക്ക് ശുചിമുറി മാലിന്യം തള്ളിയത് പ്രദേശത്ത് ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കിയിട്ടുണ്ട്. മുന്‍പ് മാലിന്യം തള്ളിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.മാലിന്യം തള്ളുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നുമാണ്  ആവശ്യമുയരുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍