എറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 10.30-ന് എം.എസ്. രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ താളം കൂട്ടായ്മയുടെ തിരുവാതിരകളിയോടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു . തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ഏറ്റുമാനൂരപ്പന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. പി. എസ്.ശങ്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ റിട്ട. എ.ഇ.ഒ കെ.ഒ. ഷംസുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അഡ്വ. പി.രാജീവ് , വൈസ് പ്രസിഡന്റ് ഡോ. വിദ്യ ആര്‍.പണിക്കര്‍, ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവ് ടി.എസ്. പ്രസാദ്, സഹകരണ ബാങ്ക് ഡയറക്ടര്‍ പി.വി. ജോയി പൂവംനില്‍ക്കുന്നതില്‍, സാഹിത്യകാരി അഡ്വ. ദീപ സുകുമാരന്‍, കമ്മറ്റിയംഗങ്ങളായ ഡോ. രാകേഷ് പി. മൂസത്,അംബിക രാജീവ്, അഡ്വ. ബിജു ഫ്രാന്‍സിസ് വെട്ടൂര്‍, എന്നിവര്‍ പ്രസംഗിച്ചു.





0 അഭിപ്രായങ്ങള്‍