Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവാഘൊഷങ്ങള്‍ക്ക് ഭക്തി നിര്‍ഭരമായ സമാപനം.



കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവാഘൊഷങ്ങള്‍ക്ക് ഭക്തി നിര്‍ഭരമായ സമാപനം. ഞായറാഴ്ച വൈകീട്ട് തിരുവാറാട്ടോടെയാണ് ഉത്സവാഘോഷങ്ങള്‍ സമാപിച്ചത്. മണ്ണയ്കനാട് ചിറയില്‍ ഗണപതി ക്ഷേത്രത്തിലെ ഗണപതി ഭാഗവാന്‍ ജലാധിവാസം ചെയ്യുന്ന തീര്‍ത്ഥക്കുളത്തിലാണ് തിരുവാറാട്ട് നടന്നത് 'ആറാടിയെത്തിയ പൂത്തുക്കൊവിലപ്പന് ഭക്തജനങ്ങള്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ് നല്‍കി ആറാട്ടുവഴിയില്‍ നിറപറയും നിലവിളക്കും ദീപാലങ്കാരങ്ങളുമായി ഭക്തജനങ്ങള്‍ സ്വീകരണം നല്‍കി. കലാപീഠം രതീഷ് കുറിച്ചാത്താനവും സംഘവും അവതരിപ്പിച്ച പഞ്ച വാദ്യത്തോടെ ക്ഷേത്ര സന്നിധിയിലേക്ക് സ്വീകരിച്ചു തുടര്‍ന്ന് ചൊവ്വല്ലൂര്‍ മോഹനവാര്യരുടെ നേതൃത്വത്തില്‍ ആല്‍ത്തറ മേളം നടന്നു കൊടുരച്ചുവടില്‍ പറവയ്പ് ആറാട്ട് വിളക്ക് എന്നിവയും നടന്നു. നവംബര്‍ 15 ന് കൊടിയേറ്റോടെ ആരംഭിച്ച ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് ശനിയാഴ്ച ചരിത്ര പ്രസിദ്ധമായ പൂതൃക്കോവില്‍  ഏകാദശി വിളക്ക് നടന്നു പെരുവനം സതീശന്‍ മാരാരുടെ പ്രമാണത്തില്‍ 101 കലാകാരന്മാര്‍ പങ്കെടുത്ത മേജര്‍ സെറ്റ് പഞ്ചാരിമേളം ശ്രദ്ധേയമായി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍