Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഏകദിന ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍



കേരള സാംബവര്‍ വിദ്യാര്‍ത്ഥി യുവജന ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി ഏകദിന ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.  ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി ഹാളില്‍ നന്ന ക്യാമ്പ്,കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം.  സാബു മാത്യു ഉദ്ഘാടനം ചെയ്തു. കേരള സാംബവര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് പി കറുപ്പയ്യ, സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു കുന്നത്തൂര്‍ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു. കെ.എസ്.എസ്.വി.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരിജ ബാലന്‍, യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി വിനോദ് തുവയൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എബി കൃഷ്ണ ഹരി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി ശ്യാംകുമാര്‍, സാമ്പത്തിക വിദഗ്ധന്‍ എ.ആര്‍ രാജേഷ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ കെ.സി ഷൈന്‍കുമാര്‍ സൈബര്‍ സുരക്ഷാ ക്ലാസും, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  അജയകുമാര്‍ എം.എന്‍ ലഹരിവിരുദ്ധ ക്ലാസും നയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍