Breaking...

9/recent/ticker-posts

Header Ads Widget

മോനിപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളിയിലും ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാനികേതന്‍ സ്‌കൂളിലും മോഷണം.




മോനിപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളിയിലും ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാനികേതന്‍ സ്‌കൂളിലും മോഷണം. പള്ളിയുടെ രൂപക്കൂടിനു മുന്നിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം അപഹരിച്ചു.  വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. സ്‌കൂളില്‍ പണം ഉള്‍പ്പെടെ കാര്യമായി ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും കംപ്യൂട്ടറുകളും ടെലിവിഷനും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിപ്പിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പള്ളിയുടെ പിന്‍ഭാഗത്തെ വാതില്‍ കല്ല് ഉപയോഗിച്ചു തകര്‍ത്ത നിലയിലാണ്. അകത്തു കയറിയ മോഷ്ടാവ് നേര്‍ച്ചപ്പെട്ടി തകര്‍ത്തു. ലിറ്റില്‍ ഫ്‌ലവര്‍ വിദ്യാനികേതന്റെ വാതില്‍, ഗ്രില്ലുകള്‍ എന്നിവയും തകര്‍ത്തിട്ടുണ്ട്. ഓഫീസ് മുറി, സ്റ്റാഫ് മുറി, കംപ്യൂട്ടര്‍ റൂം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നാശനഷ്ടം വരുത്തിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ നശിപ്പിച്ചു. ക്യാമറ ബന്ധിപ്പിച്ചിരുന്ന ടിവി തകര്‍ത്തു. കംപ്യൂട്ടര്‍ ലാബിലും വന്‍ നാശനഷ്ടം വരുത്തി. കംപ്യൂട്ടറുകള്‍ തകരാറിലാക്കി. ഓഫീസ് മുറിയിലെ രേഖകള്‍ വാരിവലിച്ചിട്ട നിലയിലാണ്. റൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ തകരാറിലാക്കി. MC റോഡിന്റെ അരികിലാണ് പള്ളിയും സ്‌കൂളും സ്ഥിതി ചെയ്യുന്നത്. മോഷ്ടാവിന്റേത് എന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍