Breaking...

9/recent/ticker-posts

Header Ads Widget

കടനാട് തോട്ടിലും ചെക്ക് ഡാമിലും മാലിന്യം പതഞ്ഞു പൊങ്ങിയത് ആശങ്കയ്ക്കിടയാക്കി.



കടനാട് തോട്ടിലും ചെക്ക് ഡാമിലും  മാലിന്യം പതഞ്ഞു പൊങ്ങിയത് ആശങ്കയ്ക്കിടയാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കടനാട് പള്ളിക്കു മുമ്പിലുള്ള ചെക്കു ഡാമിലും വെള്ളരിങ്ങാട്ട് ചെക്കുഡാമിലും സോപ്പുപത പോലെ മലിന ജലം പതഞ്ഞുപൊങ്ങിയത്. സംഭവമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി. ഇതേത്തുടര്‍ന്ന്, ജനകീയ കുടിവെള്ള പദ്ധതിയായ കൈതയ്ക്കല്‍ - പൂതക്കുഴി കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് നിര്‍ത്തിവച്ചു. എഴുനൂറിലധികം കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ടു. രണ്ടാഴ്ച മുമ്പ് സമാനമായ രീതിയില്‍ കടനാട് കൊണ്ടൂര്‍ ക്രോസ് വേയ്ക്ക് സമീപമുള്ള ചെക്കു ഡാമിലും വെള്ളം പതഞ്ഞു പൊങ്ങിയത് ജനങ്ങിളില്‍ ആശങ്ക പടര്‍ത്തിയിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍