പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'സാന്തോം ക്യൂരിയോ കാര്‍ണിവല്‍' സംഘടിപ്പിച്ചു. പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് VM തോമസ് അധ്യക്ഷനായിരുന്നു .എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇക്‌സി ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ ലീന സണ്ണി, പോലീസ് ഓഫീസര്‍ സുരേഷ് കുമാര്‍, BEd College പ്രിന്‍സിപ്പല്‍ ഡോ. TC തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് അഭീഷ് പി ഡൊമിനിക് 'ഹാമര്‍ ഹാന്‍ഡ്' ലൈവ് ഷോ അവതരിപ്പിച്ചു. 'വണ്ടര്‍കമ്മേ' എന്ന പേരില്‍ വിദ്യാര്‍ത്ഥികളുടെ അപൂര്‍വ്വ ശേഖരണങ്ങളുടെ പ്രദര്‍ശനവും നടത്തി. പുരാവസ്തുക്കള്‍, സ്റ്റാമ്പ്,നാണയങ്ങള്‍, ടോയ് കാറുകള്‍, പുസ്തകങ്ങള്‍, സ്‌പോര്‍ട്‌സ് ജേഴ്‌സികള്‍,അരുമമൃഗങ്ങള്‍ എന്നിവയടങ്ങിയ പ്രദര്‍ശനം ശ്രദ്ധേയമായി. സമീപ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും പരിപാടികളില്‍ പങ്കാളികളായി. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.'ഓപ്പറേഷന്‍ തൂഫാന്‍: ദ നാര്‍ക്കോ ഹണ്ട്' ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോയ് ജോസഫ്, പ്രിന്‍സിപ്പല്‍ ഫാ.റെജിമോന്‍ സ്‌കറിയ തെങ്ങുംപള്ളില്‍, അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 അഭിപ്രായങ്ങള്‍