Breaking...

9/recent/ticker-posts

Header Ads Widget

ചോറ്റി ജംഗ്ഷനില്‍ ഏഴോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു.



മുണ്ടക്കയം-കാഞ്ഞിരപ്പള്ളി റോഡില്‍  ചോറ്റി ജംഗ്ഷനില്‍ ഏഴോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. രണ്ട് വാഗണാര്‍ കാറുകള്‍, ഒരു മാരുതി ബലേനോ, ഓട്ടോറിക്ഷ, കിയ കാര്‍ണിവല്‍, ആക്റ്റീവ സ്‌കൂട്ടര്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. ബലേനോ കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയുടെ പിന്നിലിടിച്ചതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളും അപകടത്തില്‍പ്പെടുകയായിരുന്നു.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.30ഓടെയായിരുന്നു അപകടം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍