Breaking...

9/recent/ticker-posts

Header Ads Widget

രക്ത ദാനരംഗത്ത് പാലാ ബ്ലഡ് ഫോറത്തിന്റെ പ്രവര്‍ത്തനം വലിയ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു.



രക്ത ദാനരംഗത്ത് പാലാ ബ്ലഡ് ഫോറത്തിന്റെ പ്രവര്‍ത്തനം  വലിയ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു. പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജയ്‌സണ്‍ പ്ലാക്കണ്ണിയുടെ 75-ാമത്തെയും രാജേഷ് കുര്യനാടിന്റെ 50-ാമത്തെയും രക്തദാനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി പാലാ ബ്ലഡ് ഫോറം നടത്തിവരുന്ന സന്നദ്ധ രക്തദാന പ്രവര്‍ത്തനങ്ങളിലൂടെ ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും, നിസ്വാര്‍ത്ഥ സേവനത്തിന്റെ മികച്ച മാതൃകയാണ് ഫോറം മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രി അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തി. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ലിന്‍സി ഇമ്മാനുവല്‍ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യു തോമസ്, സിസ്റ്റര്‍ ഷേര്‍ളി, സിസ്റ്റര്‍ ബെന്‍സി, പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ പ്രൊഫ. സുനില്‍ തോമസ്, സജി വട്ടക്കാനാല്‍, സാബു അബ്രാഹം, ബൈജു കൊല്ലന്‍പറമ്പില്‍, ഷാജി തകിടിയേല്‍, ജോമി സന്ധ്യ, സൂരജ് പാലാ, റഫീക് അമ്പഴത്തിനാല്‍, സ്ഥിതപ്രജ്ഞന്‍, പ്രിന്‍സ് ബാബു, ഡോ. സിറിയക് തോമസ്, ഓപ്പറേഷന്‍ മാനേജര്‍ ബാബു സെബാസ്റ്റ്യന്‍, തങ്കച്ചന്‍ മല്ലുശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. സന്നദ്ധ രക്തദാന ക്യാമ്പില്‍ നിരവധി പേര്‍ രക്തം ദാനം ചെയ്തു. സിസ്റ്റര്‍ ആഗ്‌നസ്  സിസ്റ്റര്‍ ബിന്‍സി  സിസ്റ്റര്‍ ബ്ലെസ്സി  എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.  75-ഉം 50-ഉം തവണ രക്തദാനം പൂര്‍ത്തിയാക്കിയ ജയ്‌സണ്‍ പ്ലാക്കണ്ണിയുടെയും രാജേഷ് കുര്യനാടിന്റെയും പ്രവര്‍ത്തനം സന്നദ്ധ രക്തദാന രംഗത്തിന് വലിയ പ്രചോദനമായി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍