Breaking...

9/recent/ticker-posts

Header Ads Widget

ജനറല്‍ ആശുപത്രി റോഡ് നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ജോസ് K മാണി MP



ജനറല്‍ ആശുപത്രി റോഡ് നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ജോസ് K മാണി MP ആവശ്യപ്പെട്ടു .മുന്‍ സര്‍ക്കാര്‍ നല്‍കിയ 2 കോടി രൂപയുടെ ഭരണാനുമതി വിനിയോഗിച്ച് നടപ്പാക്കുന്ന ജനറല്‍ ആശുപത്രി റോഡ് നവീകരണം എത്രയും വേഗം പൂര്‍ത്തിയാക്കി ഉത്സവകാലത്തിനു മുന്‍പ് സുഗമമായ യാത്രയ്ക്കായി സജ്ജമാക്കണമെന്ന് ജോസ്.കെ.മാണി എം.പി.അഭ്യര്‍ത്ഥിച്ചു. 2024 ലെ ബജറ്റ് നിര്‍ദ്ദേശത്തില്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രത്യേക പരിഗണനയിലാണ് ബജറ്റ് വിഹിതം ലഭ്യമാക്കിയത്. ബൈപാസ് വരെ വീതി കൂട്ടി നിര്‍മ്മിച്ചെങ്കിലേ ഗതാഗത പ്രധാന്യമുള്ള ഈ റോഡ് പ്രയോജനപ്പെടുകയുള്ളൂ. ഇതിനായി സ്വീകരിച്ച നടപടികള്‍ പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.പി.ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം നടന്നു വരുന്ന ഓങ്കോളജി ബ്ലോക്കിന്റെയും റോഡ് നിര്‍മ്മാണത്തിന്റെയും പുരോഗതി വിലയിരുത്തുന്നതിനായി എത്തിയതായിരുന്നു ജോസ്.കെ.മാണി. ആശുപത്രി വക സ്ഥലത്ത് പെട്ടികട നടത്തുന്നവര്‍ സ്വയം ഒഴിഞ്ഞു പോകുമെന്ന് കട ഉടമകള്‍  ജോസ്.കെ.മാണി യെ നേരിട്ട് അറിയിച്ചു.മാനുഷികപരിഗണനയോടെ പുനരധിവാസംബന്ധിച്ച് തീരുമാനമെടുക്കാന്‍ നഗരസഭയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതായി ജോസ്.കെ.മാണി കട ഉടമകളെ അറിയിച്ചു. റോഡിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് ഒരു വിധ തടസ്സങ്ങളും ഇല്ലാത്തതിനാല്‍ റോഡ് നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച പുതിയ ഓങ്കോളജി ബ്ലോക്കിന്റെ അവസാനഘട്ട മിനിക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇവിടെ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങളും നടന്നു വരികയാണ്. കേന്ദ്ര ഏജന്‍സികളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കിലുള്ള ഫാര്‍മസി സേവനം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കും' ദന്തല്‍ വിഭാഗത്തിലെ ഡോക്ടറുടെ കുറവ് നികത്തുവാന്‍ എന്‍എച്ച്എo ന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഐ.സി.യു സജ്ജീകരിക്കുവാന്‍ നഗരസഭ നടപടി സ്വീകരിക്കും. സര്‍ജറി ബ്ലോക്കിലേയ്ക്ക് പുതിയ ലിഫ്ടിനായി മുന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന തുള്‍പ്പെടെയുള്ള നിരവധി ഭരണാനുമതികള്‍ ടെന്‍ഡര്‍ ഘട്ടമെത്തിയപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്.ഈ വിഷയത്തിലെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ഭരണനിര്‍വ്വഹണ ചുമതലയുള്ള നഗരസഭ ഉടന്‍ അധികൃതരുമായി ഭരണാനുമതി ലഭിക്കുന്നതിന്ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ലീന സണ്ണി, കൗണ്‍സിലര്‍മാരായ ബിജു പാലൂപടവന്‍, ജോര്‍ജ്കുട്ടി ചെറുവള്ളി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബൈജു കൊല്ലംപറമ്പില്‍, ജയ്‌സണ്‍ മാന്തോട്ടം, തൊഴിലാളി സംഘടനാ നേതാക്കളായ ജോസ് കുട്ടി പൂവേലി, സാവിയോ കാവുകാട്ട് എന്നിവരും  പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍