Breaking...

9/recent/ticker-posts

Header Ads Widget

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം സമാപിച്ചു.



കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം ഡോ. തങ്കച്ചന്‍ മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക്ക് അധ്യക്ഷയായിരുന്നു . ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബോണി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എ. ഡി സജീവ്കുമാര്‍, സ്ഥിരം സമിതി അംഗങ്ങളായ അല്‍ഫോന്‍സ റ്റിജോ, ബിജു ജോസഫ്, സുജാത അനില്‍കുമാര്‍, മെമ്പര്‍മാരായ ഷാജി റ്റി., സഖറിയാസ് ജോസഫ്, നീതു ഗോപി, ഡോണ്‍ സണ്ണി, ബേബി അപ്പച്ചന്‍, ഗംഗാദേവി റ്റി. പി, മേഴ്സി ബേബി, ഷീജ ബേബി, എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കേരളോത്സവ ത്തോടനുബന്ധിച്ച് നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ എഫ്. സി. കടപ്ലാമറ്റം, വോളിബാള്‍ മത്സരത്തില്‍ കിവിസ് കടപ്ലാമറ്റം, എന്നീ ടീമുകളും ക്രിക്കറ്റ് മത്സരത്തില്‍ വയല സി. സി. യും, വടംവലിയില്‍ പുണ്യാളന്‍സ് വയലയും ഒന്നാം സ്ഥാനം നേടി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍