Breaking...

9/recent/ticker-posts

Header Ads Widget

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം KSRTC ഡിപ്പോകളിലെ ബസ് സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നത് വര്‍ഷങ്ങളായുള്ള പതിവാണെന്ന് മാണി സി കാപ്പന്‍ MLA.



ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം KSRTC ഡിപ്പോകളിലെ ബസ് സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നത് വര്‍ഷങ്ങളായുള്ള പതിവാണെന്നും ഇത്  രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ചിലര്‍ ഉപയോഗിക്കുകയാണെന്നും മാണി സി കാപ്പന്‍ MLA. പാലായില മതസാഹാര്‍ദ്ദവും പാലാ KSRTC ഡിപ്പോയെയും തകര്‍ക്കാനുമുള്ള ചില കടലാസ് സംഘടനകളുടെ ശ്രമം വിലപ്പോവില്ലെന്നും MLA പറഞ്ഞു. പാലാ KSRTC യിലെ സര്‍വ്വീസുകള്‍ 98 ല്‍ നിന്നും 77 ആയി കുറഞ്ഞത് ഇടതുഭരണ കാലത്താണ് ജില്ലയില്‍ ലാഭത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള പാലാ ഡിപ്പോയില്‍ പുതിയ ബസുകളും റൂട്ടുകളും അനുവദിക്കണ മെന്ന് അവശ്യപ്പെട്ടിട്ടുണ്ട്. പാലാഡിപ്പോയില്‍ ഓഫീസ് സമുച്ചയത്തിന് 3 കോടിയും പാര്‍ക്കിംഗ് സൗകര്യം മെച്ചപ്പെടുത്തുന്നതിന് നാലര കോടിയും പുതിയ ബസ്സുകള്‍ വാങ്ങുന്നതിന് MLA ഫണ്ടില്‍ നിന്ന് 90 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടന കാലത്ത്  പാലായില്‍ നിന്നും 6 ബസ്സുകളാണ് പമ്പാ പൂളിലെക്ക് മാറ്റുന്നത്. ഈ സാഹചര്യത്തില്‍ തൊടുപുഴ പൊന്‍കുന്നം ഈരാറ്റുപേട്ട പിറവം വൈക്കം ഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ കൂടി പാലായിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ക്രമീകരിക്കണമെന്ന്  ആവശ്യപ്പെട്ടിട്ടുള്ളതായും മാണി സി. കാപ്പന്‍ പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍