പാല തൊടുപുഴ റോഡില്‍ പ്രവിത്താനത്ത് ഓടിക്കൊണ്ടിരുന്ന ഓള്‍ട്ടോ കാറിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കടനാട് സ്വദേശി എം.ആര്‍. ശശിയുടെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്. പ്രവിത്താനം ടൗണിന് 100 മീറ്റര്‍ മാറിയായിരുന്നു സംഭവം. ഒരു കിലോമീറ്റര്‍ മാത്രം ഓടിവന്ന കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടു വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങുകയായിരുന്നു. സമീപത്തെ കടയില്‍ നിന്നും വെള്ളം ഒഴിച്ച് തീ കെടുത്തി. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പാലാ ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുന്നതിനു മുന്‍പേ നാട്ടുകാര്‍ തീ കെടുത്തി. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനത്തിലെ ഓയില്‍ ലെവലും മറ്റും കൃത്യമായിരുന്നെന്നും ഷോട്ട് സര്‍ക്യൂട്ട് ആകാം അപകടകാരണമെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു





0 അഭിപ്രായങ്ങള്‍