Breaking...

9/recent/ticker-posts

Header Ads Widget

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിനെതിരെ SFI യുടെ പോസ്റ്റര്‍ പ്രതിഷേധം



കോട്ടയം പള്ളിക്കത്തോട് കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്‌സില്‍ നടന്ന ബിരുദദാന  ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിനെതിരെ SFI യുടെ പോസ്റ്റര്‍ പ്രതിഷേധം.സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തതിന് തൊട്ടു പിന്നാലെയാണ് സദസില്‍ എഴുന്നേറ്റ്  നിന്ന് എട്ടോളം പ്രവര്‍ത്തകര്‍ പോസ്റ്റര്‍ കൈയില്‍ ഉയര്‍ത്തി പ്രതിഷേധിച്ചത്. കാലടി സര്‍വ്വകലാശാലയിലെ സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റര്‍ ഉയര്‍ത്തിയത്. മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികളെ തടയരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം മന്ത്രി വേദി വിട്ടു.പുറത്തിറങ്ങിയ മന്ത്രി പ്രതിഷേധക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ തടയില്ലെന്ന് പ്രതികരിച്ചു.സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ നൂറു ശതമാനവും ഉള്‍ക്കൊളളുമെന്നും, എന്നാല്‍ അക്രമങ്ങളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.അടിസ്ഥാന സൗകര്യങ്ങളുടെ വലിയ പരിമിതി കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടെന്നും ഇതെല്ലാം ഒന്നൊന്നായി പരിഹരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍