വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. വിദ്യാഭ്യാസ വിചക്ഷണനും വാഴൂര്‍ NSS കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ TV മുരളീ വല്ലഭന്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും സാമൂഹിക അവബോധത്തിലും മുന്നിട്ടുനില്‍ക്കുന്ന കേരളം കുറ്റകൃത്യങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങിയ മേഖലകളിലും മുന്നിലെത്തുന്നത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് ഡോ. മുരളി വല്ലഭന്‍ പറഞ്ഞു. വിദ്യാഭ്യാസം വിവരശേഖരണത്തിലും ബിരുദനേട്ടത്തിലും ഒതുങ്ങാതെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും മൂല്യാധിഷ്ഠിത സംസ്‌കാരം വളര്‍ത്തുന്നതാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മേളനം ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. ഫെലിക്‌സ് ജോണി ഉദ്ഘാടനം ചെയ്തു. പാലാ ചാപ്റ്റര്‍ ചെയര്‍മാന്‍ അഡ്വ. സന്തോഷ് മണര്‍കാട് അധ്യക്ഷത വഹിച്ചു. തിരുകൊച്ചി പ്രൊവിന്‍സ് പ്രസിഡന്റ് വി.എം. അബ്ദുള്ള ഖാന്‍, സെക്രട്ടറി ബെന്നി മൈലാടൂര്‍, സാബു എബ്രഹാം, മോനി വി. ആതുകുഴി, അഡ്വ. എസ്. അഭിജിത്ത്, അനുരാഗ് പാണ്ടിക്കാട്, കെ.കെ. രാജന്‍, അഗസ്റ്റിന്‍ വാഴക്കാമല, ശ്രീകുമാര്‍ പാറക്കല്‍, ഹരി, സതീഷ് മണര്‍കാട് എന്നിവര്‍ പ്രസംഗിച്ചു.





0 അഭിപ്രായങ്ങള്‍