Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗവര്‍മെന്റ് ആശുപത്രിയില്‍ പുതുതായി 20 ബഡുകള്‍ കൂടി

 


പാലാ ഗവര്‍മെന്റ് ആശുപത്രിയില്‍ പുതുതായി 20 ബഡുകള്‍ കൂടി പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവിലുള്ള 105 ഓക്‌സിജന്‍ ബഡുകള്‍ക്കും. അരുണാപുരം സി ഫ് എല്‍ റ്റി സി യ്ക്ക്പുറമെ കൂടുതല്‍ പരിചരണം ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് ഈ സംവിധാനം ഗുണകരമാകും. കൂടാകെ കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് നേരിട്ട് വന്ന് പരിശോധനയ്ക്ക് വിധേയമായി, ആവശ്യമായ മരുന്നുകള്‍ സ്വീകരിക്കാനുള്ള ഒ പി സംവിധാനവും ഡോക്ടറുടെ സേവനത്തോടു കൂടി നിലവില്‍ വന്നു. ഇവയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാല്‍ സിജി പ്രസാദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ .സൂപ്രണ്ട് ഡോ.ഷമ്മി രാജന്‍, ആര്‍എംഒ ഡോ. സോളി, ഡോ അപ്പു എബ്രാഹം, ആശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു


Post a Comment

0 Comments