ജില്ലയിൽ സുരക്ഷ ഒരുക്കുന്ന പോലീസ് സേനയ്ക്കു കോവിഡ് സുരക്ഷാ സഹായികൾ എത്തിച്ചു നൽകി കോട്ടയം കാരിത്താസ് ആശുപത്രി. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ (N 95 മാസ്കുകൾ, ഫേസ് ഷിൽഡുകൾ, തുടങ്ങി 600 ൽ പരം കോവിഡ് സുരക്ഷാ കിറ്റുകൾ ജോയിന്റ് ഡയറക്ടർ ഫാ. ജിനു കാവിൽ, എസ് പി, ഡി. ശില്പ IPS നു കൈമാറി. ഗാന്ധിനഗർ, ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധികളിലും ഇത്തരത്തിൽ കോവിഡ് സുരക്ഷാ സഹായികൾ ഉടൻ എത്തിച്ചു നൽകുമെന്ന് ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത് അറിയിച്ചു.
0 Comments