ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്ക് 02.00 മണി മുതലാണ് ഗതാഗത ക്രമീകരണം.
======
1. ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തില്‍ പ്രവേശിക്കും വരെ ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡില്‍ ഏറ്റുമാനൂര്‍ മുതല്‍ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും, റോഡിന്റെ വശങ്ങളില്‍ പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല.
2. ഏറ്റുമാനൂര്‍, പട്ടിത്താനം ഭാഗങ്ങളില്‍നിന്നും മണര്‍കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ MC റോഡ് കോട്ടയം ടൗണ്‍ വഴി പോകേണ്ടതാണ്.
3. മണര്‍കാട് ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവഞ്ചൂര്‍ കുരിശുപളളി കവലയില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മോസ്‌കോ കവല വഴി പോകേണ്ടതാണ്.
4. മണര്‍കാട് ഭാഗത്തുനിന്നും ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവഞ്ചൂര്‍ പെട്രോള്‍ പമ്പ് ഭാഗത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് അയര്‍ക്കുന്നം വഴി പോകേണ്ടതാണ്.




0 Comments