പാലായില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ കാവാലാളുകളായ പോലീസുകാര്‍ക്ക് ഭക്ഷണപൊതികളുമായി സല്‍ക്കാര്‍ കേറ്ററിംഗ് യൂണിറ്റ്. പോലീസ് സ്‌റ്റേഷനിലും പുറത്തും കോവിഡ് പ്രതിറോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുള്ള പോലീസികാര്‍ക്കാണ് പാലായിലെ പ്രമുഖ കേറ്ററിംഗ് സ്ഥാപനമായ സല്‍ക്കാര്‍ ഭക്ഷണപൊതികള്‍ നല്‌കിയിത്. പാലായിലെ വിവിധ കേന്ദ്രങ്ങളിലായി 125-ഓളം പോലീസുകാരാണ് ദിവസവും ഡ്യൂട്ടി ചെയ്യുന്നത്. ഹോട്ടലുകള്‍ അടഞ്ഞ് കിടക്കുമ്പോള്‍ കൃത്യമായി ഭക്ഷണം ലഭിക്കാത്തത് പോലീസുകാരെ വിഷമിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേറ്ററിംഗ് യൂണിറ്റ് ഭക്ഷണപൊതികള്‍ എത്തിക്കുന്നത്.
0 Comments