കാണക്കാരി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ 7 ദിവസമായി പ്രവര്‍ത്തിച്ചുവരുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് 30000/- രൂപ വിലവരുന്ന പലവ്യഞ്ജന സാധനങ്ങള്‍ കാണക്കാരി ഗവ. ഹയര്‍സെക്കന്‍ററി സ്ക്കൂള്‍ പ്രിന്‍സിപ്പള്‍ ആര്‍ പത്മകുമാര്‍ , ഹൈസ്ക്കൂള്‍ അദ്ധ്യാപകനയ രാജു ഇഎം , പിറ്റിഎ പ്രസിഡന്‍റ് കെ പി ജയപ്രകാശ് എന്നിവര്‍ ചേര്‍ന്ന് കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനുമനോജിന് കൈമാറി . കാണക്കാരി ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ഓരോദിവസവും 160 ഭക്ഷണ പൊതികള്‍ നിരവധി സുമനസുകളായ ആളുകളുടെ സംഭാവനയും സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെയും , പഞ്ചായത്ത് ഭരണസമിതിയുടെയും ജീവനക്കാരുടെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്നു.
പ്രസ്തുത സംരഭത്തിന് സൗജന്യമായി ഭക്ഷണം പാചകം ചെയ്തുതരുന്ന കാണക്കാരി അമ്പാടി കേറ്ററിംഗ് സര്‍വ്വീസ് സ്ഥാപന ഉടമ സജീവ് കുമാറിന്‍റെ സേവനം നിസ്തുലമാണെന്ന് കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനു മനോജ് അഭിപ്രായപ്പെട്ടു.
0 Comments