ലോക് ഡൗണ്‍ കാലത്ത് ഭക്ഷണം ലഭിക്കാതെ വിഷമിക്കുന്നവര്‍ക്കായി പൊതിച്ചോറുമായി എത്തുന്ന അമ്മയും മകളും ശ്രദ്ധയാകര്‍ഷിക്കുന്നു. പാലാ നഗരസഭയിലെ 12-ാം വാര്‍ഡ് സിഡിഎസ് അംഗമായ ലൗലി ബോബിയും അ#്‌ചാം ക്ലാസുകാരിയായ മകള്‍ അന്ന ബോബിയുമാണ് ജനമൈത്രി പോലീസും സന്‍മനസ് കൂട്ടായ്‌മയും ചേര്‍ന്ന് നടത്തുന്ന ഉച്ചഭക്ഷണവിതരണത്തില്‍ പങ്കാളികളാകുന്നത്. മകളുടെ താത്‌പര്യപ്രകാരമാണ് പൊതിച്ചോര്‍ നല്‌കുന്നതെന്ന് ലൗലി ബോബി പറഞ്ഞു. ലോക്‌ഡൗണ്‍ കഴിയുന്നത് വരെ പൊതിചോര്‍ എത്തിക്കുമെന്നും ഇവര്‍ പറയുന്നു. ഭക്ഷണവിതരണത്തില്‍ പങ്കാളിയാവുന്ന പാലാ ചാവറ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി അന്നയെ ജനമൈത്രി പോലീസ് അഭിനന്ദിച്ചു.
0 Comments