Breaking...

9/recent/ticker-posts

Header Ads Widget

എസ്കിക്യുട്ടിവ് ക്ലബ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ കൈമാറി


കുറവിലങ്ങാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശാസ്ത്രീയവപും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുവാന്‍ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിനു കഴിഞ്ഞുവെന്നും എക്സിക്യൂട്ടിവ് ക്ലബ് സംഭാവന ചെയ്യുന്ന ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ കോവിഡ് രോഗികള്‍ക്ക് കൂടുതല്‍ ആശ്വാസമേകുമെന്നും മോന്‍സ് ജോസഫ് എം.എല്‍.എ. പൊതുപ്രവര്‍ത്തന രംഗത്ത് പത്താം വാര്‍ഷികം ആഘോഷിക്കുന്ന എക്സിക്യൂട്ടിവ് ക്ലബ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ നല്‍കുക വഴി പുതിയ ചിന്തകള്‍ക്ക് വിത്തു പാകിയെന്നും ഇതിനു മുന്‍കൈയെടുത്ത ക്ലബ് പ്രസിഡന്‍റ് സിറിയക് എ പാറ്റാനിയേയും സഹപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നവെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.  


കുറവിലങ്ങാട് എക്സിക്യൂട്ടിവ് ക്ലബ് സംഭാവനയായി നല്‍കുന്ന ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററും ഓക്സിജന്‍ സിലിണ്ടറും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായിക്ക് കൈമാറിക്കൊണ്ടും ക്ലബിന്‍റെ പത്താം വാര്‍ഷികാഘേഷം ഉദ്ഘാടനം ചെയ്തുകൊണ്ടും പ്രസംഗിക്കുകയായിരുന്നു. നിയുക്ത എം.എല്‍.എ. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തിയ പരിപാടിയില്‍ പ്രസിഡന്‍റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് ക്ലബ് പ്രസിഡന്‍റ് സിറിയക് പാറ്റാനി സ്വാഗത പ്രസംഗം നടത്തി. 


വാര്‍ഷിക ഉദ്ഘാടനവും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ കൈമാറലും മോന്‍സ് ജോസഫ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി കുര്യന്‍, പഞ്ചായത്തംഗം ബേബി തൊണ്ടാംകുഴി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോള്‍ ,പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, CSR ചെയര്‍മാന്‍ ഡോ. സാജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്‍റ്  മിനി മത്തായി, വൈസ് പ്രസിഡന്‍റ് അല്‍ഫോന്‍സാ ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടെസ്സി സജീവ്, പഞ്ചായത്തംഗങ്ങളായ കമലാസനന്‍ ഇ.കെ, ജോയ്സ് അലക്സ്, ലതികാ സാജു, ബേബി തൊണ്ടാംകുഴി, എം എം ജോസഫ്, സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, ക്ലബ് ഭാരവാഹികളായ സിറിയക് എ പാറ്റാനി, ഡോ. സാജു ജോസഫ്, റോയി ജോണ്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, സതീഷ് തോമസ് എന്നിവര്‍ പങ്കെടുത്തു. 

Post a Comment

0 Comments