കടുത്തുരുത്തി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് വേണ്ടി പ്രമുഖ സാനിറ്റൈസർ നിർമ്മാതാക്കളായ കൊച്ചി, ആസ്ഥാനമായുള്ള ഹീൽ എന്റർപ്രൈസസ് കടുത്തുരുത്തി നിയോജക മണ്ഡലം എം.എൽ.എ ഹെൽപ്പ് ഡെസ്കിലേക്ക് 1000 സാനിറ്റേഷൻ കിറ്റുകൾ കൈമാറി.
കമ്പനിയുടെ സീനിയർ കൺസൾട്ടന്റ് പി.എസ് സനീഷിൽ നിന്ന് കടുത്തുരുത്തി എം.എൽ.എ അഡ്വ. മോൻസ് ജോസഫ് കിറ്റുകൾ ഏറ്റുവാങ്ങി.
വിവിധ പോലീസ് സ്റ്റേഷനുകൾ, വിവിധ ഗവൺമെന്റ് ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് എം.എൽ.എ ഹെൽപ്പ് ഡെസ്ക് മുഖാന്തിരം കിറ്റുകൾ ഉടനെ വിതരണം ചെയ്യുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ ഇ.വി അനീഷ്, എം.എൽ.എ ഹെൽപ്പ് ഡെസ്ക് യൂത്ത് ഫ്രണ്ട് വോളന്റിയർമാരായ ജോസ്മോൻ മാളിയേക്കൽ, എം.ജെ ജെയിസൺ, ടുഫിൽ തോമസ്, ജിന്റോ സ്‌റ്റീഫൻ, അൽബിൻ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments