Breaking...

9/recent/ticker-posts

Header Ads Widget

പള്‍സ് ഓക്സിമീറ്റര്‍ പഞ്ചായത്തിന് നല്‍കി


കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ 28 പള്‍സ് ഓക്സിമീറ്റര്‍ സംഭാവന നല്‍കി  ജിജോ പാലക്കലോടി മാതൃകയായി. വ്യക്തികളും സംഘടനകളും ഉള്‍പ്പെടുന്ന സമൂഹമൊന്നാകെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും ഇക്കാര്യത്തില്‍ ജിജോ പാലക്കലോടി മാതൃകയാണെന്നും അഡ്വ. മോന്‍സ് ജോസഫ്. ജിജോ പാലക്കലോടി സംഭാവനയായി ഗ്രാമപഞ്ചായത്തിന് നല്‍കിയ പള്‍സ് ഓക്സിമീറ്റര്‍ പ്രസിഡന്‍റ് മിനി മത്തായിക്ക് കൈമാറിക്കൊണ്ട് സംസാരിക്കുയായിരുന്നു. നിയുക്ത എം.എല്‍.എ. പ്രസിഡന്‍റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.സി കുര്യന്‍, ബേബി തൊണ്ടാംകുഴി, ഡോ. സാം പോള്‍, സിറിയക് എ പാറ്റാനി, ശ്രീകുമാര്‍ എസ് കൈമള്‍, ജിജോ പാലയ്ക്കലോടി എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്‍റ് അല്‍ഫോന്‍സാ ജോസഫ്, ടെസ്സി സജീവ്, കമലാസനന്‍ ഇ കെ,ജോയ്സ് അലക്സ്, ലതികാ സാജു, എം എം ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. 

Post a Comment

0 Comments