കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാ റോട്ടറി ക്ലബ്ബും എന്‍ജിനീയേഴ്‌സ് ഫോറവും ചേര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയിലേയ്‌ക്ക് മള്‍ട്ടി പാരാ മോണിറ്ററുകള്‍ നല്‌കി. നാല് ലക്ഷം രൂപയോളം ചെലവിട്ടാണ് ഓക്‌സിജന്‍ ലെവലും ബിപി, ഇസിജി എന്നിവയും തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനുള്ള മോണിറ്ററുകള്‍ നല്‌കിയത്. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സിനി വാച്ചാപറമ്പില്‍, ജില്ലാ റോട്ടറി ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍, ഡോ. ജോസ് കോക്കാട്ട്, ജൂബി പോള്‍ എന്നിവര്‍ ചേര്‍ന്ന് ഉപകരണങ്ങള്‍ കൈമാറി. ആര്‍എംഒ ഡോ. സോളി മാത്യു, ഡോ. അനീറ്റ ആന്റണി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. നഗരസഭാ അംഗം ബൈജു കൊല്ലംപറമ്പില്‍, ഡോ. അജു സിറിയക്, ഡോ. അപ്പു എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments