മരങ്ങാട്ടുപിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നേതൃത്വത്തില്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് 200ലധികം പേര്‍ക്ക് കിറ്റുകള്‍ നല്കിയത്. മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട്, ജോസ് ജോസഫ് പൊന്നംവരിക്കയില്‍, അഗസ്റ്റിന്‍ കൈമളേട്ട്, ജോര്‍ജ്ജ് പയസ്, ജിബിന്‍ നടയ്ക്കല്‍, ജോയി ഇടത്തനാല്‍, സണ്ണി വടക്കേടം, റോബിന്‍ സി കുര്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments