Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ ഓഫീസുകളില്‍ അണുനശീകരണം നടത്തി

 .

ഏറ്റുമാനൂര്‍ അര്‍ച്ചന വിമന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ അണുനശീകരണം നടത്തി. അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തിലുള്ള വനിതകള്‍ മാത്രം അംഗങ്ങളായ കോവിഡ് പ്രതിരോധ സേനയാണ് അണുനശീകരണം നടത്തിയത്. അതിജീവനം 2021 പദ്ധതിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് കാര്യാലയവും എസ് പി ഓഫീസും കളക്ട്രേറ്റും അടക്കമുള്ള ഓഫീസകളില്‍ അണുനശീകരണം നടത്തിയത്. സെന്റര്‍ ഡയറക്ടര്‍  ത്രേസ്യാമ്മ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം നിര്‍വഹിച്ചു. പരമ്പരാഗതമല്ലാത്ത തൊഴില്‍ മേഖലകളില്‍ സ്ത്രീകളെ നൈപുണ്യമുള്ളവരാക്കി സ്ത്രീശാക്തീകരണത്തിന്റെ പുതിയ ഏടുകള്‍ സൃഷ്ടിക്കുകയാണ്   അര്‍ച്ചന വിമന്‍സ് സെന്റര്‍ എന്നും അവര്‍ പറഞ്ഞു.. ജില്ലാ പഞ്ചായത്ത് സെക്രട്ടറി സിജു തോമസ്, സെന്റര്‍ പ്രോജക്ട് മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍, ടെക്‌നിക്കല്‍ മാനേജര്‍ പി കെ ജയശ്രീ, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജെസ്റ്റ്യന്‍ പി തോമസ്, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ കെ എസ് ഷീല തുടങ്ങിയവര്‍ പ്രസംഗിച്ചു.   സര്‍ക്കാര്‍ ഓഫീസുകള്‍, കെട്ടിടങ്ങള്‍, വീടുകള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ അണുനശീകരണം ചെയ്യുക എന്നതാണ് പദ്ധതി  ലക്ഷ്യമാക്കുന്നത്.



Post a Comment

0 Comments