Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു.



കിടങ്ങൂര്‍ പഞ്ചായത്തിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. വരണാധികാരി മീനച്ചില്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ഷീല K.U സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന അംഗം ലിസി എബ്രഹമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് മറ്റ് 15 അംഗങ്ങള്‍ക്കും ലിസി എബ്രഹാം സത്യവാചകം ചൊല്ലിക്കൊടുത്തു.  

BJP യുടെ 7 അംഗങ്ങളും, UDF ന്റെ  5 അംഗങ്ങളും LDF ന്റെ 4 അംഗങ്ങളുമാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം മുതിര്‍ന്ന അംഗം ലിസി എബ്രഹാമിന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്നു.  സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി BJP അംഗങ്ങളും പ്രവര്‍ത്തകരും പ്രകടനമായാണ് പഞ്ചായത്ത് ഓഫീസിലെത്തിയത്. ഡിസംബര്‍ 27 ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ BJP ഭരണം പിടിക്കുമെന്ന വിശ്വാസം നല്‍കിയ ആവേശത്തോടെയായിരുന്നു പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തത്.


Post a Comment

0 Comments