കിടങ്ങൂരിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരണമടഞ്ഞു. പുന്നത്തുറ സ്വദേശി കരിമ്പിൻ പറമ്പിൽ അജയ് ദിവാകരൻ എന്ന 23 കാരനാണ് മരണമടഞ്ഞത് ' കിടങ്ങൂർ അയർക്കുന്നം റോഡിൽ മാന്താടി ജംഗഷനും ക്ഷേത്രം ജംഗ്ഷനമിടയിൽ രാത്രി 12 മണിയോടെ യായിരുന്നു അപകടം. അയർക്കുന്നം ഭാഗത്തെ ക്കുപോകുകയായിരുന്ന ബൈക്കും കിടങ്ങൂർ ഭാഗത്തേക്കു പോകുകയായിരുന്ന ഇന്നോവയുമാണ് കൂട്ടിയിടിച്ചത്. ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിനെ കിടങ്ങൂർ പോലീസ് LLMഹോസ്പിറ്റലി ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല





0 Comments