മണിമലയാറ്റില്‍ ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി താലൂക്ക് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കങ്ങഴ ഇടയപ്പാറ കലാലയത്തില്‍ പ്രകാശന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 52കാരനായ പ്രകാശന്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ആറ്റില്‍ ചാടിയത്. ബുധനാഴ്ച രാവിലെ ഈരാറ്റുപേട്ടയിലെ നന്‍മക്കൂട്ടം പ്രവര്‍ത്തരാണ് മൃതദേഹം കണ്ടെടുത്തത്. പോലീസും ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും 2 ദിവസംമായി തിരച്ചില്‍ നടത്തിവരികയായിരുന്നു.
0 Comments