.
.മാഞ്ഞൂർ കൈരളി സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്മാർട്‌ഫോണുകളും പലവ്യജ്ഞനങ്ങളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് നിർമല ജിമ്മി ഉദ്ഘാടനം നിർവഹിച്ചു. മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളല്ലി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 40 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 100 കുടുംബങ്ങൾക്കാണ് പച്ചക്കറി കിറ്റുകൾ നല്കിയത്. സംഘം പ്രസിഡന്റ് ടിആർ രാജേഷ്, ജിനേഷ്, ശ്രീകാന്ത് എസ്, രാജു സി.ബി, ഇകെ മോഹനൻ തുടങ്ങിയവർ നേതൃത്വം നല്കി.
0 Comments