Breaking...

9/recent/ticker-posts

Header Ads Widget

ആതുരസേവന രംഗത്ത് മാതൃകയായി പഞ്ചായത്ത് പ്രസിഡന്റ്

 


ആതുര സേവനത്തിനായി പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് രോഗികള്‍ക്കൊപ്പം. കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി വേറിട്ട പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധേയയാവുന്നു. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയി സേവനം ചെയ്തിരുന്ന മിനി മത്തായി പ്രസിഡന്റായതിനു ശേഷം രോഗീ പരിചരണത്തിനും സമയം കണ്ടെത്തുന്നു.
കോവിഡ് രോഗികള്‍ നെഗറ്റീവായതിനു ശേഷമുള്ള ഒരു മാസക്കാലം കൂടി വിശ്രമവും ശ്രദ്ധയും അത്യാവശ്യമാണ്. പ്രമേഹ രോഗികളെയും ഇതര രോഗങ്ങളുള്ളവരെയും സംബന്ധിച്ച് ഇക്കാലം ഏറെ പരിചരണം ആവശ്യമുള്ളതാണ്. ബ്ലാക്ക് ഫംഗസ് അടക്കമുള്ള കോവിഡാനന്തര രോഗങ്ങള്‍ ഏറെ ദുരന്തത്തിന് വഴി വെയ്ക്കുന്നു. ഇത്തരം അപകട സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പോസ്റ്റ് കോവിഡ് മൊബൈല്‍ ക്ലിനിക് ആരംഭിച്ചിരിക്കുന്നു. കോവിഡ് നെഗറ്റീവ് ആയവരുടെ ഷുഗര്‍ പരിശോധിച്ച് മറ്റു രോഗങ്ങള്‍ വരാതിരിക്കുന്നതിന് മുന്‍കരുതല്‍ എടുക്കുന്നതിനും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കൈമാറുന്നതിനും ഇതുവഴി സാധിക്കുന്നു. പഞ്ചായത്ത് സ്വന്തമായി ഗ്ലൂക്കോമീറ്ററുകള്‍ വാങ്ങി, പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രോഗികളുടെ വീടുകളിലെത്തി പരിശോധനയും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു വരുന്നു. 





Post a Comment

0 Comments