.
.പോലീസിനെയും അധികാരത്തെയും ഉപയോഗിച്ചുകൊണ്ട് കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാനാണ് സിപിഐഎം ശ്രമിക്കുന്നത് അതിന്റെ മുന്നോടിയായിട്ടാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഒറ്റതിരിഞ്ഞ ആക്രമിക്കാനുള്ള ശ്രമമെന്നും കര്‍ഷക മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എസ്. ജയസൂര്യന്‍. പാലായില്‍ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വക്കേറ്റ് ജയസൂര്യന്‍ . നിയോജക മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് മീനാ ഭവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം അംഗം സോമന്‍ തച്ചേട്ട് , ജില്ലാ കമ്മിറ്റി അംഗം സദാശിവന്‍ കരൂര്‍ , നിയോജകമണ്ഡലം കമ്മിറ്റിയംഗം സജീവന്‍ പാറക്കടവില്‍, ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് മഹേഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.. പാലാ നിയോജക മണ്ഡലത്തിലെ 150 തോളം കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രതിഷേധ സമരങ്ങള്‍ നടന്നു.
0 Comments