Breaking...

Header Ads Widget

പാല സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് ഒ പി ആരംഭിച്ചു

 .


പാല സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് ഒ.പി ആരംഭിച്ചു. കോവിഡ് മുക്തരായവര്‍ അഭിമുഖീകരിക്കുന്ന വിവിധ മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുളള ചികിത്സ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ ലഭിക്കും. ഒ.പിയുടെ ഔദ്യോഗിക ഉദ്ഘാടനം പാല നഗരസഭ ചെയര്‍മാന്‍ ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വഹിച്ചു. പാല നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. 

നഗരസഭ ആരോഗ്യ  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  ബൈജു കൊല്ലം പറമ്പില്‍ ,വാര്‍ഡ് കൗണ്‍സിലര്‍മാര്‍  പ്രിന്‍സ്.വി.സി.തയ്യില്‍, ആശുപത്രി മുന്‍  സൂപ്രണ്ട് ഡോക്ടര്‍ ശശിധരന്‍, ഡോ ത്വാഹിറ  ആര്‍ എം. ഒ, ഡോക്ടര്‍ ഹേമ ജി നായര്‍  മെഡിക്കല്‍ ഓഫീസര്‍ Dr. ബിനു ജേക്കബ്, നാഷണല്‍ ആയുഷ് മിഷന്‍ മെഡിക്കല്‍ ഓഫീസര്‍ Dr. അശ്വതി ബി. നായര്‍ എന്നിവര്‍  തുടങ്ങിയവര്‍ സംബന്ധിച്ചു.



Post a Comment

0 Comments