.
ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കുറുപ്പുന്തറ പുളിന്തറ വളവ് നിവര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം മാഞ്ഞൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. പുളിന്തറ വളവ് നിവര്‍ത്താന്‍ ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വൈകുന്നതിന് പിന്നില്‍ എംഎല്‍എയുടെ അനാസ്ഥയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് പറഞ്ഞു. പ്രതീകാത്മകമായി ശവപ്പെട്ടിയില്‍ ഡിസ്‌കൗണ്ട് ബോര്‍ഡും സ്ഥാപിച്ചായിരുന്നു സമരം. മണ്ഡലം പ്രസിഡന്റ് കെസി മാത്യു അധ്യക്ഷനായിരുന്നു. ബിജു മറ്റപ്പള്ളി, സക്കറിയാസ് കുതിരവേലി, തോമസ് അരയത്ത്, ജോര്‍ജ്ജ് പട്ടമന, ജോര്‍ജ്ജുകുട്ടി കാറുകുളം, ഷാജി ആറ്റുപുറം, ഷാജി കല്ലറ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments