Breaking...

9/recent/ticker-posts

Header Ads Widget

പഠനോപകരണ വിതരണം നടത്തി


കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണം നടത്തി. കേരള യൂത്ത് ഫ്രണ്ട് എമ്മിന്റെ 51ാം ജന്മദിനത്തോടനുബന്ധിച്ച് ജില്ലയില 51 വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കുന്നത്. ജില്ലാതല ഉദ്ഘാടനം ഭരണങ്ങാനം സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളില്‍ തോമസ് ചാഴികാടന്‍ എംപി നിര്‍വ്വഹിച്ചു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും, ജില്ലാ പഞ്ചായത്തംഗവുമായ രാജേഷ് വാളിപ്ലാക്കല്‍ അദ്ധ്യക്ഷനായിരുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോജി എബ്രാഹം, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനു വല്ലനാട്ട്, യൂത്ത് ഫ്രണ്ട് ഭാരവാഹികളായ സുനില്‍ പയ്യപ്പള്ളി, തോമസുകുട്ടി വരിക്കയില്‍ ശ്രീകാന്ത് എസ് ബാബു, പിടിഎ പ്രസിഡന്റ് ബെബു നെല്ലിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments