Breaking...

9/recent/ticker-posts

Header Ads Widget

കൃഷ്ണാ സില്‍ക്‌സ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു



വസ്ത്രസങ്കല്പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകി കൃഷ്ണാ സില്‍ക്‌സ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. എറണാകുളത്തും തൃപ്പൂണിത്തുറയിലുമുള്ള കൃഷ്ണ സില്‍ക്‌സിന്റെ സഹോദര സ്ഥാപനമാണ് പാലാ ഐശ്വര്യ ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചത് ജോസ് കെ മാണി MP കൃഷ്ണ സില്‍ക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാണി സി കാപ്പന്‍ MLA ആദ്യവില്പന നിര്‍വഹിച്ചു. അനില്‍കുമാര്‍ കാലായില്‍ ആദ്യവില്പന സ്വീകരിച്ചു. നഗരസഭാഗങ്ങളായ ബിജി ജോജോ , ബിജു പാലുപടവന്‍, ബിനു പുളിക്കക്കണ്ടം, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ മനോജ് B നായ, സജേഷ് ശശി , ജോര്‍ജുകുട്ടി ചെറുവള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവാഹസാരികളുടെയും ദുപ്പട്ട കൂര്‍ത്തീസ് , ഷര്‍ട്ടുകള്‍, ടോപ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളുടെ വിപുലമായ ശേഖരമാണ് കൃഷ്ണാസില്‍ക്‌സ് പാലായിലെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയ അരലക്ഷം രൂപയുടെ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പില്‍ ടൗണിലെ ചുമട്ടുതൊഴിലാളിയായ പ്രമോദ് സമ്മാനര്‍ഹനായി.



Post a Comment

0 Comments