ഡോ. പി കെ ജയശ്രീ കോട്ടയത്തിന്റെ പുതിയ കളക്ടറാകും നിലവില്‍ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സേവനമനുഷ്ടിക്കുന്ന ഡോ. പി കെ ജയശ്രീയെ കോട്ടയം കളക്ടറായി സര്‍ക്കാര്‍ നിയമിച്ചു. 1987 ല്‍ കൃഷി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോ പി കെ ജയശ്രീ 2007 ല്‍ കാസര്‍ഗോഡ് ഡപ്യൂട്ടി കളക്ടറായി. 2012 ല്‍ തൃശൂര്‍ ഡപ്യൂട്ടി കളക്ടറായും നിയമിതയായി. ഗുരുവായൂര്‍ ദേവസ്വത്തിന്റെയും കൂടല്‍മാണിക്യം ദേവസ്വത്തിന്റെയും അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സ്ഥാനമൊഴിയുന്ന കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന പൊതു ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറായി ചുമതലയേല്‍ക്കും.





0 Comments