Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ വാര്‍ഷികവും, ഗ്രാമദീപ പുരസ്‌ക്കാര സമര്‍പ്പണവും


കിടങ്ങൂര്‍ പഞ്ചായത്ത് ഫിസിക്കലി ഹാന്‍ഡികാപ്പ്ഡ് പീപ്പിള്‍സ് വെല്‍ഫെയര്‍ അസോസ്സിയേഷന്റെ 14ാമത് വാര്‍ഷികവും, ഗ്രാമദീപ പുരസ്‌ക്കാര സമര്‍പ്പണവും നടന്നു. 2007 മുതല്‍ സംഘടനയുടെ പ്രസിഡന്റായിരുന്ന അന്തരിച്ച എസി ബേബിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത് .കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു.ഗ്രാമദീപ പുരസ്‌ക്കാര സമര്‍പ്പണം ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ നിര്‍വ്വഹിച്ചു. ഭിന്നശേഷിക്കാരായ ടോം കെ ജയിംസ്, മൈക്കിള്‍ സ്റ്റീഫന്‍ എന്നിവര്‍ക്കാണ് പുരസ്‌ക്കാരം നല്‍കിയത്. ചികിത്സാ സഹായവിതരണം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ദീപാ സുരേഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ കൃഷ്ണദാസ് അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി സജി ചാക്കോ, ട്രഷറര്‍ എം വി ഫിലിപ്പ്, ജയിംസ് കൊരട്ടിയില്‍, ജയരാജ്, രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments