Breaking...

9/recent/ticker-posts

Header Ads Widget

ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് സൈക്കിള്‍ തൊപ്പിപാള റാലി


കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് സൈക്കിള്‍ തൊപ്പിപാള റാലി. ആര്‍.എസ്.പി (ലെനിനിസ്റ്റ്) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് റാലി നടന്നത്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സൈക്കിള്‍ തള്ളിയും, കര്‍ഷക സമരത്തിന് ഐക്യദാഢ്യം പ്രഖ്യപിച്ച് തൊപ്പി പാള ധരിച്ചുമായിരുന്നു സമരം. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡോ. തോമസ് അഗസ്റ്റ്യന്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ രവി എന്‍ കരിയത്തുംപാറ, രഞ്ജിത്ത് കെ ഗോപാലന്‍, ജില്ലാ നേതാക്കളായ സുരേഷ് അകത്തുവാടയില്‍ ഷാജി പരിയാരത്തുകളത്തില്‍, തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

0 Comments