Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറയില്‍ സമഗ്രവികസന പദ്ധതികളുമായി ജനകീയ സമിതി

അയര്‍ക്കുന്നം പഞ്ചായത്തിലെ പുന്നത്തുറ, കൊച്ചുകൊങ്ങാണ്ടൂര്‍ വാര്‍ഡുകളുടെ സമഗ്ര വികസന പദ്ധതികളുമായാണ് ജനകീയ സമിതിയുടെ പ്രവര്‍ത്തനം. രണ്ടാം വാര്‍ഡ് മെമ്പര്‍ ജോണി എടേട്ട്, മൂന്നാം വാര്‍ഡ് മെമ്പര്‍ ടോം സി മരുതൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജനകീയ സമിതി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. 25 ഓളം പേര്‍ക്ക് എല്ലാ മാസവും ആയിരം രൂപയുടെ മരുന്നുകള്‍ സൗജന്യമായി നല്‍കുന്ന സാന്ത്വനം പദ്ധതിയും ശ്രദ്ധേയമാകുകയാണ്. ജനകീയ സമിതി ഓഫീസ് പ്രവര്‍ത്തന ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണ വിതരണവും തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു.



Post a Comment

0 Comments