Breaking...

9/recent/ticker-posts

Header Ads Widget

അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിന്റെ സ്റ്റാമ്പ് പ്രകാശനം ചെയ്തു



രാമപുരം നാലമ്പല ദര്‍ശനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്റെ സഹകരണത്തോടെ അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിന്റെ സ്റ്റാമ്പ് പ്രകാശനം ചെയ്തു. മൈ സ്റ്റാമ്പ് പദ്ധതി പ്രകാരമാണ് ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത്.  നാലമ്പലങ്ങളിലെ മൂന്നാമത്തെ ക്ഷേത്രമാണ് ഭരതസ്വാമി ക്ഷേത്രം. ക്ഷേത്രത്തില്‍   നടന്ന ചടങ്ങില്‍ വച്ച് മാണി സി കാപ്പന്‍ എം എല്‍ എ മോന്‍സ് ജോസഫ് എംഎല്‍എ യ്ക്ക് സ്റ്റാമ്പ് കൈമാറി. ക്ഷേത്രം പ്രസിഡന്റ് സോമനാഥന്‍ നായര്‍ അക്ഷയ അധ്യക്ഷത വഹിച്ചു. തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്‍ മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടിവ് കെ. കെ. വിനു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പി.പി നിര്‍മ്മലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments