Breaking...

9/recent/ticker-posts

Header Ads Widget

നവീകരിച്ച ഓട്ടിസം റൂം ഉദ്ഘാടനം ചെയ്തു



സമഗ്രശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പാലാ ബിആര്‍സി യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിന്റെ നവീകരിച്ച ഓട്ടിസം റൂം ഉദ്ഘാടനം ചെയ്തു. പാലാ സബ് ജില്ലയിലെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ബിജി ജോജോ അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. എ ഇ ഒ കെ ബി ശ്രീകല, ബി പി സി രാജ്കുമാര്‍ കെ, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി കെ സി ജോണ്‍സണ്‍, സോണിയ ഗോപി, ബിന്ദു വി ജി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments