കോവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധി പോലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാലിക്കുന്നില്ലെന്നും ഇത് ദൗർഭാഗ്യകരമാണെന്നും കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ടോമി കല്ലാനി. സർക്കാരുകളുടെ കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മ യും ആണ് കോവിഡ് വ്യാപനം രൂക്ഷമാക്കിയതെ ന്നും,കോവിഡാനന്തര ചികിത്സയിലിരിക്കെ മരിച്ചവരുടെ പേരുകൾ കൊവിഡ് മരണ ലിസ്റ്റിൽ ഉൾപ്പെടുത്താത്തത് ആ കുടുംബത്തോടുള്ള കൊടിയ വഞ്ചനയാണെന്നും ടോമി കല്ലാനി. കൊവിഡ് ബാധിച്ച് ഗൃഹനാഥനെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നഷ്ടപരിഹാരമായി 10ലക്ഷം രൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് രാജീവ് യൂത്ത് ഫൗണ്ടേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ മനു ജോൺ അധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ മോഡൽ തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് എന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത DCC വൈസ് പ്രസിഡന്റ് അഡ്വ:G ഗോപകുമാർ. ഫൗണ്ടേഷൻ സംസ്ഥാന ട്രഷററും, DCC സെക്രട്ടറിയുമായ എം മുരളി ,മുനിസിപ്പൽ ചെയർപേഴ്സൺ മാരായ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ (കോട്ടയം), ശ്രീമതി ലൗലി ജോർജ് (ഏറ്റുമാനൂർ), ബ്ലോക്ക് പ്രസിഡണ്ടുമാരായ KG ഹരിദാസ്(ഏറ്റുമാനൂർ) ,ടി സി റോയ്(കോട്ടയം), യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വ: ടോം കോര അഞ്ചേരി, ജോബിൻ ജേക്കബ്, സിജോ ജോസഫ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല,മണ്ഡലം പ്രസിഡണ്ട് മാരും മുൻസിപ്പൽ കൗൺസിലർമരുമായ ടോമി കുരുവിള (ഏറ്റുമാനൂർ), എസ് ഗോപകുമാർ (കോട്ടയം), ഫൗണ്ടേഷൻ ഭാരവാഹികളായ സോബിൻ തെക്കേടം,സന്തോഷ് കുറുപ്പ്,മാർട്ടിൻ തോമസ്, ലിജോ മാത്യു, സനൽ കാട്ടത്തി, അഡ്വ:അലൻ കുര്യാക്കോസ് മാത്യു, വിപിൻ അറയ്ക്കൽ, ഐഎൻടിയുസി നേതാവ് സക്കീർ ചങ്ങമ്പള്ളി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജയിംസ് തോമസ്, സുരേഷ്, ദീപക് എഴുപതിൽ, വിന്നി എന്നിവർ സംസാരിച്ചു





0 Comments