കടുത്തുരുത്തി ആപ്പാഞ്ചിറയില്‍ പോളിടെക്‌നിക് ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റോപ്പ് യാഥാര്‍ത്ഥ്യമായി. പ്രദേശവാസികളുടെയും വിദ്യാര്‍ത്ഥികളുടെയും ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ബസ്് സ്‌റ്റോപ്പ്. തോമസ് ചാഴിക്കാടന്‍ എംപിയും മോന്‍സ് ജോസഫ് എംഎല്‍എയും ബസ് സ്റ്റോപ് അനുവദിക്കണമെന്നവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നിവേദനം നല്കിയിരുന്നു. പുതുതായി അനുവദിച്ച് ബസ് സ്റ്റോപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. വൈകിട്ട് നാല് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മന്ത്രിയുടെ പ്രത്യേക അനുമതിയോടെയാണ് ബസ് സ്‌റ്റോപ്പ് അനുവദിച്ചത്.
രാവിലെ തിരുവനന്തപുരം, വൈറ്റില സൂപ്പര്‍ഫാസ്റ്റ് ബസ് ആപ്പാഞ്ചിറ ജംഗ്ഷനിലെത്തിയപ്പോള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരണം നല്കി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിവി സുനില്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ് പുത്തന്‍കാല, ബ്ലോക്ക് വൈസ് പ്രസിഡന്റ് നൈന ബിജു, കെബി ശശിധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേവലമൊരു ബസ്‌റ്റോപ്പ് അനുവദിക്കുമ്പോള്‍ പോലും രാഷ്ട്രീയ കക്ഷികളും നേതാക്കളും ചേരിതിരിഞ്ഞ് അവകാശവാദമുന്നയിക്കുന്ന സാഹചര്യമാണ് കൗതുകമുളവാക്കുന്നത്.





0 Comments