പാലാ ഉഴവൂര്‍ റോഡില്‍ വലവൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡില്‍നിന്നും 20 അടിയോളം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. കാര്‍ യാത്രികരായിരുന്ന തൃശൂര്‍ സ്വദേശികളായ 4 പേര്‍ക്ക് പരിക്കേറ്റു. ഓള്‍ട്ടോ 800 കാറാണ് അപകടത്തില്‍ പെട്ടത്. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





0 Comments