ഇടതുപക്ഷം കെ.എം.മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞ സാഹചര്യത്തില്‍ ജോസ് കെ മാണി നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ ഇരട്ടതാപ്പ് നയമാണ് സ്വീകരിക്കുന്നത്. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെങ്കില്‍ ധനകാര്യമന്ത്രിയായിരുന്ന കെ.എം.മാണിയെ മാത്രം എങ്ങനെ മാറ്റി നിര്‍ത്താനാകുമെന്ന് ചെന്നിത്തല കോട്ടയത്ത് ചോദിച്ചു.. നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അനുവദിക്കില്ല. നിയമ പോരാട്ടവുമായി മുന്നോട്ടു പോകും. കോടതി കുറ്റവിമുക്തനാക്കിയ കെ.എം.മാണി അഴിമതിക്കാരനല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.





0 Comments