കടുത്തുരുത്തിയിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന സി എം മോഹനന്റെ ആറാം ചരമ വാര്‍ഷികാചരണം നടന്നു. 1957 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ വിവിധ സമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള സി എം മോഹനന്‍ സിപിഐ എം ഏരിയ സെക്രട്ടറി, സിഐറ്റി യു ഏരിയ പ്രസിഡന്റ്, ചെത്തു തൊഴിലാളി യൂണിയന്‍ സെക്രട്ടറി, സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിരുന്നു. അനുസ്മരണ സമ്മേളനം സിപിഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം സി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനില്‍, റ്റി ഡി ബി മെമ്പര്‍ പി എം തങ്കപ്പന്‍, കെ ജി രമേശന്‍, കെ ജയകൃഷ്ണന്‍ , റ്റി സി വിനോദ്, കെ ബി ശശിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments